KasaragodKeralaLatest

പെരിയ ഇരട്ടക്കൊലപാതകം നടന്ന വാര്‍ഡ് യുഡിഎഫ് നേടി

“Manju”

കാസര്‍ഗോഡ്: കേരളം കാത്തിരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പ്രതിക്കൂട്ടിലാക്കി ഇരട്ട കൊലപാതകം നടന്ന പെരിയ പഞ്ചായത്തിലെ കലോ്യട് വാര്‍ഡില്‍ വന്‍ യുഡിഎഫ് മുന്നേറ്റം. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി 300 വോട്ടിന് വിജയിച്ചു. ഇവിടുത്ത അഞ്ചു വാര്‍ഡില്‍ നാലിടത്തും ജയിച്ചു കയറിയത് യുഡിഎഫാണ്. എല്‍ഡിഎഫിന് വിജയം നേടാനായത് ഒരിടത്ത് മാത്രമാണ്.

കഴിഞ്ഞ തവണ 11 വാര്‍ഡുകളില്‍ എല്‍ഡിഎഫ് ജയിച്ച പഞ്ചായത്താണ് ഇത്. ഇരട്ടക്കൊലപാതകം ഇവിടെ തെരഞ്ഞെടുപ്പില്‍ വലിയ വിഷയമായിരുന്നു. വന്‍ തിരിച്ചടിയാണ് നേരിട്ടത്. കാസര്‍ഗോഡ് ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് വലിയ തിരിച്ചടിയായിട്ടുണ്ട്. ആറിടത്താണ് ഇവര്‍ മുന്നിട്ടു നില്‍ക്കുന്ന്ത എട്ടിടത്ത് യുഡിഎഫും രണ്ടിടത്ത് എന്‍ഡിഎയും മുന്നിട്ടു നില്‍ക്കുകയാണ്. ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫും യുഡിഎഫും അഞ്ച് ഇടങ്ങളില്‍ വീതം മുന്നിട്ടു നില്‍ക്കുന്നു.

Related Articles

Back to top button