KeralaLatest

വി മുരളീധരന്റെ വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് നേതാക്കന്മാരുടെ വാര്‍ഡുകളില്‍ എതിര്‍ കക്ഷികള്‍ നേട്ടമുണ്ടാക്കുന്ന കാഴ്ചയാണ് പലയിടങ്ങളിലും കാണാനായത്. പ്രതിപക്ഷ നേതാവ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി മുരളീധരന്‍ എന്നിവരുടെ വാര്‍ഡുകളില്‍ എതിര്‍ കക്ഷിക്കാരാണ് നേട്ടമുണ്ടാക്കിയത്. രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു. കേന്ദ്രമന്ത്രി വി മുരളീധരന്റെ വാര്‍ഡായ ഉള്ളൂരിലും എല്‍ഡിഎഫ് വിജയം നേടി.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആതിര എല്‍ എസ് 433 വോട്ടിനാണ് ഉള്ളൂരില്‍ ജയിച്ചത്. നിലവില്‍ യുഡിഎഫ് ഭരിക്കുന്ന വാര്‍ഡ് ആണ് ഉള്ളൂര്‍. മുല്ലപ്പള്ളി രാമചന്ദ്രന്റെ വാര്‍ഡിലും എല്‍ഡിഎഫ് വിജയിച്ചു. അതേസമയം തിരുവനന്തപുരം പൂജപ്പുര വാര്‍ഡില്‍ ബിജെപി നേതാവ് വി വി രാജേഷ് വിജയിച്ചു.

Related Articles

Back to top button