KeralaKozhikodeLatest

കെ.മുരളീധരനെ വിളിക്കൂ…, പാര്‍ട്ടിയെ രക്ഷിക്കൂ’ ടൗണില്‍ പോസ്റ്ററുകള്‍

“Manju”

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ യു ഡി എഫിന് ഏറ്റ കനത്ത പ്രഹരത്തിന് പിന്നാലെ കെ. മുരളീധരനെ അനുകൂലിച്ച് കോഴിക്കോട്‌ പോസ്റ്റര്‍. തോൽവിക്ക് കാരണമായി കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തിന് എതിരായ പരോക്ഷ വിമര്‍ശനമാണ് ബോര്‍ഡിലുള്ളത്‌. കേരളത്തിലെ കോണ്‍ഗ്രസിനെ രക്ഷിക്കുവാന്‍ കരുത്തുറ്റ തീരുമാനമെടുക്കുവാന്‍ കഴിവുള്ള കെ.മുരളീധരനെ ചുമതലയേല്‍പ്പിക്കുക എന്നാണ് ബോര്‍ഡില്‍ പറയുന്നത്.”പാര്‍ട്ടിയുടെ അഭിമാനം കാത്തുസൂക്ഷിക്കുവാന്‍ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം പകരുവാന്‍ നേതൃത്വം മുരളീധരന്റെ കൈകളില്‍ വരട്ടെ” എന്നും ബോര്‍ഡില്‍ ആവശ്യപ്പെടുന്നു. തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനം, പ്രചാരണം എന്നിവയിലെല്ലാം കോഴിക്കോട് ജില്ലയില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. അപ്പോഴെല്ലാം കെ. മുരളീധരന്റെ നിലപാട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ വിമര്‍ശനവുമായി തിരുവനന്തപുരത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Related Articles

Back to top button