India

കൊവിഡ് പ്രതിരോധ സാമഗ്രികളുടെയും മരുന്നുകളുടെയും ജിഎസ്ടിയിൽ ഇളവ്

“Manju”

ന്യൂഡൽഹി : കൊറോണ പ്രതിരോധ സാമഗ്രികൾക്കും മരുന്നുകൾക്കും ജിഎസ്ടിയിൽ ഇളവ് നൽകി കേന്ദ്രസർക്കാർ. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ നേതൃത്വത്തിൽ ചേർന്ന് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്. സെപ്തംബർ 30 വരെയാണ് നികുതിയിൽ ഇളവ്.

ബ്ലാങ്ക് ഫംസഗ് – കൊറോണ ചികിത്സകൾക്കായി ഉപയോഗിക്കുന്ന മരുന്നുകൾ, ഓക്‌സിജൻ, ഓക്‌സിജൻ നിർമ്മാണ സാമഗ്രികൾ, കൊറോണ പരിശോധനാ കിറ്റുകൾ, ഹാന്റ് സാനിറ്റൈസർ ഉൾപ്പെടെയുള്ള പ്രതിരോധ ഉത്പന്നങ്ങൾ എന്നിവയ്ക്കാണ് ഇളവ് നൽകിയിരിക്കുന്നത്. നേരത്തെ 12 ശതമാനമായിരുന്നു ഇവയ്ക്ക് നികുതി ഈടാക്കിയിരുന്നത്. ഇത് അഞ്ച് ശതമാനമാക്കിയാണ് കുറച്ചത്. ടോസിലിസുമാബ് , ആംഫോട്ടെറിസിൻ ബി എന്നീ മരുന്നുകളുടെ നികുതി പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. ആംബുലൻസ് സേവനങ്ങളുടെ നികുതി 28 ശതമാനത്തിൽ നിന്നും 12 ശതമാനമാക്കി.

44 മത് ജിഎസ്ടി കൗൺസിൽ യോഗമാണ് ശനിയാഴ്ച ചേർന്നത്. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് യോഗത്തിൽ നിർമ്മലാ സീതാരാമൻ പങ്കെടുത്തത്. നികുതിയിൽ ഇളവു വരുത്തിയതോടെ കൊറോണ പ്രതിരോധ സാമഗ്രികൾക്കും മരുന്നുകൾക്കും രാജ്യത്ത് വില കുറയും. നിലവിൽ സെപ്തംബർ വരെയാണ് ഇളവ് എങ്കിലും സാഹചര്യങ്ങൾക്ക് അനുസരിച്ച് ഇതിൽ വ്യത്യാസം വരുത്താനാണ് കൗൺസിൽ തീരുമാനം.

Related Articles

Back to top button