IndiaLatest

600 കോടി സ്വത്ത് വ്യവസായി സര്‍ക്കാരിന് കൈമാറി

“Manju”

ലഖ്‌നൗ: മൊറാദാബാദിലെ വ്യവസായിയും ഡോക്ടറുമായ അരവിന്ദ് ഗോയല്‍ തന്റെ മുഴുവന്‍ സ്വത്തും ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കൈമാറി. 600 കോടി രൂപയോളം വിലമതിക്കുന്ന സ്വത്തുക്കള്‍ പാവപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടിയാണ് യുപി സര്‍ക്കാരിന് കൈമാറിയത്. താന്‍ 25 വര്‍ഷം മുമ്പെടുത്ത തീരുമാനമാണിതെന്ന് സ്വത്ത് കൈമാറിയ ശേഷം അരവിന്ദ് ഗോയല്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ സമയത്ത് മൊറാദാബാദിലെ 50 ഗ്രാമങ്ങള്‍ ദത്തെടുത്ത അരവിന്ദ് ഗോയല്‍ അവിടെയുള്ളവര്‍ക്ക് സൗജന്യ സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയിരുന്നു. പാവപ്പെട്ട കുടുംബത്തിലെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസവും മെഡിക്കല്‍ സൗകര്യങ്ങളും ഒരുക്കി നല്‍കുന്നതിനാണിപ്പോള്‍ സ്വത്ത് മുഴുവന്‍ യുപി സര്‍ക്കാരിന് കൈമാറിയത്.

രാജ്യത്തുടനീളം അദ്ദേഹം 100-ലധികം കോളേജുകളും അഭയകേന്ദ്രങ്ങളും അനാഥാലയങ്ങളും നടത്തുന്നു. കോളേജുകളില്‍ നിന്നുള്ള വരുമാനമാണ് അനാഥാലയങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. നിലവിലെ രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍ നിന്നടക്കം നാല് രാഷ്ട്രപതിമാരില്‍ നിന്ന് സാമൂഹിക സേവനത്തിന് അരവിന്ദ് ഗോയല്‍ അംഗീകാരം നേടിയിട്ടുണ്ട്. ഭാര്യ റേണു ഗോയലിനും അരവിന്ദിനും രണ്ട് ആണ്‍ മക്കളും ഒരു മകളുമാണ് ഉള്ളത്.

Related Articles

Back to top button