IndiaLatest

തൊഴിലില്ലായ്മ നിരക്ക് കുറയുന്നതായി പഠനങ്ങള്‍

“Manju”

ഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ സാധാരണനിലയിലേക്ക് മടങ്ങുന്നതായി സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയുടെ (സിഎംഐഇ) പ്രതിമാസ ടൈംസീരിയസ് ഡാറ്റ. 2022 ഫെബ്രുവരിയില്‍ ഇന്ത്യയിലെ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് 8.10 ശതമാനമായിരുന്നു. മാര്‍ച്ചയായപ്പോള്‍ ഇത് 7.6 ശതമാനമായും ഏപ്രില്‍ രണ്ടിന് 7.5 ശതമാനമായും കുറഞ്ഞു, നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 8.5 ശതമാനവും ഗ്രാമങ്ങളില്‍ 7.1 ശതമാനവുമാണെന്ന് കണക്കുകള്‍ പറയുന്നു.

സിഎംഐഇയുടെ കണക്കുകള്‍ പ്രകാരം, മാര്‍ച്ചിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് ഹരിയാനയിലായിരുന്നു. 26.7 ശതമാനമായിരുന്നു ഹരിയാനയിലെ തൊഴിലില്ലായ്മ നിരക്ക്. രാജസ്ഥാനിലും ജമ്മു കശ്മീരിലും 25 ശതമാനം ബിഹാറില്‍ 14.4 ശതമാനവും, ത്രിപുരയില്‍ 14.1 ശതമാനവും, പശ്ചിമ ബംഗാളില്‍ 5.6 ശതമാനവുമാണ് തൊഴില്ലായ്മ നിരക്ക് എന്ന് സിഎംഐഇ കണക്കുകള്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button