LatestThiruvananthapuram

അധികമുള്ള ജീവനക്കാരെ പിരിച്ചു വിടാനുള്ള നിര്‍ദേശം ലഭിച്ചിട്ടില്ല’: മന്ത്രി ആന്‍റണി രാജു

“Manju”

തിരുവനന്തപുരം ;കെഎസ്‌ആര്‍ടിസിയിലെ അധികം വരുന്ന ജീവനക്കാരെ പിരിച്ചു വിടുന്നതടക്കമുള്ള സിഎംഡി യുടെ നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍ എത്തിയിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. എടുത്ത് ചാടി തീരുമാനം എടുക്കില്ലെന്നും ശിപാര്‍ശ ലഭിച്ചാല്‍ ലേ ഓഫ് അടക്കമുള്ള നിര്‍ദേശങ്ങള്‍ പരിശോധിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കെ.എസ്.ആര്‍.ടി.സിയില്‍ സാമ്പത്തിക അച്ചടക്കം വേണമെന്നും അധികമുള്ള ജീവനക്കാരെ പിരിച്ചു വിടുകയോ ലേ ഓഫ് ചെയ്യുകയോ വേണമെന്നും സി.എം.ഡി ബിജു പ്രഭാകര്‍ പറഞ്ഞിരുന്നു. കെ.എസ്.ആര്‍.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വേണ്ടിയാണ് 4000ത്തോളം തൊഴിലാളികള്‍ക്ക് ലേ ഓഫ് നല്‍കാന്‍ സി.എം.ഡി ശുപാര്‍ശ നല്‍കിയത്.

Related Articles

Back to top button