IndiaLatest

ഇന്ത്യന്‍ ടീമില്‍ അഴിച്ചു പണിക്ക് സാധ്യത

“Manju”

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരെയുള്ള ഒന്നാം ടെസ്റ്റിലെ പരാജയത്തിന് ശേഷം ടീമില്‍ അഴിച്ചു പണിക്കു സാധ്യത. ക്യാപ്റ്റന്‍ വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങിയതോടെ അജിന്‍ക്യ രഹാനെയാണ് ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുക. എന്നാല്‍ കോഹി്‌ലിക്കപ പുറമെ ഒന്നാം ടെസ്റ്റല്‍ പരിക്കുപറ്റിയ മുഹമ്മദ് ഷമിയും അടുത്ത ടെസ്റ്റില്‍ കളിചേക്കില്ല. ഡിസംബര്‍ 26 മുതല്‍ മെല്ബണിലാണ് രണ്ടാം ടെസ്റ്റ് മത്സരങ്ങല്‍ ആരംഭിക്കുക. ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞായിരുന്നു. മുഹമ്മദ് ഷമി പരിക്ക് പറ്റി പുറത്താകുന്ന സാഹചര്യത്തില്‍ ഐപിഎല്ലില്‍ ബാംഗ്ലൂരിനു വേണ്ടി മികച്ച പ്രകടനം നടത്തിയ മുഹമ്മദ് സിറാജിന് ടീമില്‍ അവസരം ലഭിക്കുമെന്നാണ് സൂചന. വിരാട് കോഹ്ലിയുടെ അഭാവത്തില്‍ മധ്യനിരയെ ശക്തിപ്പെടുത്താന്‍ കെ എല്‍ രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് വിവരം.

ടീമില്‍ ഇവരെ കൂടാതെ ഒന്നാം ടെസ്റ്റ് കളിച്ച രണ്ട് താരങ്ങളെ കൂട് പുറത്തിരുത്താനും സാധ്യത ഉണ്ട്. അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി എന്നിവരെ ബാറ്റിങ് ഓര്‍ഡറില്‍ മുന്നിലേക്ക് കൊണ്ടുവരുന്ന കാര്യവും ഇന്ത്യന്‍ ടീം പരിഗണിക്കുന്നുണ്ട്. ഒന്നാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളിലും നിരാശപ്പെടുത്തിയ ഓപ്പണര്‍ പൃഥ്വിഷായിക്ക് പകരം ശുഭ്മാന്‍ ഗില്ലിനെ പരിഗണിച്ചേക്കും.

 

Related Articles

Back to top button