KeralaKozhikodeLatest

ഷിഗെല്ലയൂടെ വ്യാപനം വെള്ളത്തിലൂടെ

“Manju”

കോഴിക്കോട്: കോട്ടാം പറമ്പില്‍ ഷിഗെല്ല രേഗവ്യാപനമുണ്ടായത് വെള്ളത്തിലൂടെയാണെന്ന് കോഴ്‌ക്കോട് മെഡിക്കല്‍ കോളെജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ വൈറസ് എങ്ങനെ ഈ മേഖലയില്‍ എത്തിയെന്നത് ഇതുവരെ കണ്ടെത്തമായില്ല. നിലവില്‍ അഞ്ച് വയസിന് താഴെയുള്ള രണ്ട് കുട്ടികളാണ് രേഗക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നത്. കോഴിക്കോട് കോട്ടാം പറമ്പില്‍ പതിനൊന്ന് വയസ്സുള്ള കുട്ടി ഷിഗെല്ല ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് അതീവ ജാഗ്രതയാണ് ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. വീടുകള്‍ കയറിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് നടത്തുന്നുണ്ട്. ഇതുവരെ കോഴിക്കോട് ജില്ലയില്‍ രോഗ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തവരുടെ എണ്ണം അന്‍പത് കഴിഞ്ഞു. ഷിഗെല്ല വ്യാപിച്ച പ്രദേശങ്ങളില്‍ ഒരാഴ്ച തുടര്‍ച്ചയായി ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും.

 

 

Related Articles

Back to top button