InternationalLatest

വന്‍ ഓഫറുകളുമായി ആമസോണ്‍

“Manju”

ശ്രീജ.എസ്

വമ്പന്‍ ഓഫറുകളുമായി ആമസോണ്‍ പ്രൈഡേ വില്‍പന ഇന്നു രാത്രി മുതല്‍ തുടങ്ങും. ഓഗസ്റ്റ് 6,7 തീയതികളിലാണ് പ്രൈംഡേ വില്‍പന നടക്കുന്നത്. അമേരിക്കയിലും മറ്റും കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പ്രൈംഡേ വില്‍പന ഒക്ടോബറിലേക്ക് മാറ്റിവെച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇത് തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഉല്‍പന്നങ്ങള്‍ക്ക് 15 മുതല്‍ 75 ശതമാനം വരെ വിലക്കുറവുണ്ടാകും.

‘ആമസോണിന്റെ ഏറ്റവും മികച്ച ഓഫറുകള്‍ പ്രൈംഡേയില്‍ ഉണ്ടാകും, അതിനാല്‍ മികച്ച ഡീലുകള്‍ തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും സ്മാര്‍ട്ട്‌ഫോണുകള്‍, ഇലക്‌ട്രോണിക്‌സ്, വീട്ടുപകരണങ്ങള്‍, ടിവി സെറ്റുകള്‍, അടുക്കള അവശ്യവസ്തുക്കള്‍, ദൈനംദിന അവശ്യ കളിപ്പാട്ടങ്ങള്‍, ഫാഷന്‍, സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ മുതല്‍ ആമസോണ്‍ ഉപകരണങ്ങള്‍ വരെ നല്ല ഓഫറില്‍ ലഭിക്കും. ചെറുകിട, ഇടത്തരം ബിസിനസ്സ് പങ്കാളികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇത്തവണ ലക്ഷ്യമിടുന്നതെന്ന് ആമസോണ്‍ ഇന്ത്യ പ്രൈം ഹെഡ് അക്ഷയ് സാഹി മണികണ്‍ട്രോളിനോട് പറഞ്ഞു.

Related Articles

Back to top button