IndiaLatest

സംസ്ഥാനത്ത് കര്‍ഷക ക്ഷേമനിധി ബോര്‍ഡ്; 30 ലക്ഷം കര്‍ഷകരെ അംഗങ്ങളാക്കാന്‍ പദ്ധതി

“Manju”

തിരുവനന്തപുരം: സംസ്ഥാന കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ ഒരു മാസത്തിനകം 30 ലക്ഷം കര്‍ഷകരെ അംഗങ്ങളാക്കാന്‍ കൃഷി വകുപ്പ്. എന്റോള്‍മെന്റ് അടുത്ത മാസം അവസാനം ആരംഭിക്കും. അംഗമാകാന്‍ 100 രൂപയാണു റജിസ്‌ട്രേഷന്‍ ഫീസ്. അംശദായമായി മിനിമം 100 രൂപ അടയ്ക്കണം. 250 രൂപയാണു സര്‍ക്കാര്‍ വിഹിതം. 5 വര്‍ഷത്തിനു ശേഷം പെന്‍ഷന്‍ നല്‍കും.

കൃഷി അനുബന്ധ മേഖലകളിലുള്ളവരെയാണ് അംഗങ്ങളാക്കുക. ഇവര്‍ക്കു 3000 മുതല്‍ 5000 രൂപ വരെ പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നതു സംബന്ധിച്ചും ഏകദേശ രൂപമായി. ഓണ്‍ലൈനിലൂടെ നടത്താനാണു തീരുമാനം. വയനാട്, ഇടുക്കി ജില്ലകളിലെ കര്‍ഷകര്‍ക്കായി കൃഷി ഭവന്‍, അക്ഷയ കേന്ദ്രങ്ങളിലൂടെ നേരിട്ടും അപേക്ഷിക്കാന്‍ അവസരമൊരുക്കും. പ്രത്യേക ഭവന പദ്ധതിയും ഇഎസ്‌ഐ ആനുകൂല്യങ്ങളും പരിഗണനയിലുണ്ട്. ബോര്‍ഡിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനു ബ്രാന്‍ഡഡ് കമ്ബനികളുടെ സഹായവും തേടും.

30 ലക്ഷം കര്‍ഷകരെ അംഗമാക്കാന്‍ കഴിഞ്ഞാല്‍ റജിസ്‌ട്രേഷന്‍ ഫീസിനത്തില്‍ മാത്രം 30 കോടി രൂപ ബോര്‍ഡിന് സമാഹരിക്കാം. സര്‍ക്കാര്‍ വിഹിതം കൂടിയാകുമ്ബോള്‍ ലഭിക്കുന്ന തുകയിലെ പലിശ ഉപയോഗിച്ച്‌ അംഗങ്ങള്‍ക്കു പെന്‍ഷന്‍ നല്‍കാനാണ് ആലോചന. 5 വര്‍ഷത്തില്‍ കുറയാതെ അംശദായം അടച്ചവര്‍ക്ക് 60 വയസ്സ് തികയുമ്പോള്‍ പെന്‍ഷന്‍ ലഭിക്കും. 18 മുതല്‍ 55 വയസ്സ് വരെയുള്ളവര്‍ക്ക് അംഗമാകാം.

Related Articles

Back to top button