IndiaLatest

കര്‍ഷകര്‍ക്ക്​ ഐക്യദാര്‍ഡ്യവുമായി ഡല്‍ഹിയിലേക്ക്​ വാഹനറാലി

“Manju”

സിന്ധുമോൾ. ആർ

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നിന്നും ഡെല്‍ഹിയിലേക്ക് വാഹനറാലി. 5,000ത്തോളം കര്‍ഷകര്‍ റാലിയില്‍ പങ്കെടുക്കും. തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ് 3 മണിക്കാണ് റാലി ആരംഭിക്കുക.

ആള്‍ ഇന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ഉച്ചക്ക് ചേരുന്ന പൊതുയോഗത്തിന് ശേഷമാണ് വാഹനറാലി ആരംഭിക്കുക. 20 ജില്ലയില്‍ നിന്നുള്ള കര്‍ഷകര്‍ നാസിക്കില്‍ ഒത്തുകൂടും. നാസിക്കില്‍ നിന്നും 1,266 കിലോമീറ്റര്‍ സഞ്ചരിച്ച്‌ ഡെല്‍ഹിയിലെ രാജസ്‌ഥാന്‍ഹരിയാന അതിര്‍ത്തിയില്‍ ഡിസംബര്‍ 24ന് എത്തി കര്‍ഷക സമരത്തില്‍ അണിചേരും.

പുതിയ കാര്‍ഷിക നിയമങ്ങള്‍ പഞ്ചാബ്​, ഹരിയാന കര്‍ഷകരെ പ്രതികൂലമായി ബാധിക്കുമെന്ന്​ കേന്ദ്രസര്‍ക്കാറിനെ അറിയിക്കുകയാണ്​ വാഹനജാഥയുടെ ലക്ഷ്യമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. നിലവില്‍ പഞ്ചാബ്​, ഹരിയാന സംസ്​ഥാനങ്ങളില്‍ നിന്നുള്ളവരാണ്​ പ്രതിഷേധിക്കുന്ന കര്‍ഷകരില്‍ അധികം. കാര്‍ഷിക നിയമത്തിനെതിരെ മഹാരാഷ്​ട്രയില്‍നിന്നു​ള്ള കര്‍ഷകരുടെ എതിര്‍പ്പ്​ കൂടി അറിയിക്കുകയാണ്​ ലക്ഷ്യം.

Related Articles

Back to top button