ArticleInternationalLatest

‘അല്‍ ജസീറയിലെ’ മാദ്ധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്

“Manju”

സിന്ധുമോൾ. ആർ

ഖത്തര്‍ ആസ്ഥാനമായുള്ള മാദ്ധ്യമ കമ്പനിയായ അല്‍ ജസീറയിലെ മാദ്ധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ഇസ്രായേല്‍ ആസ്ഥാനമായുള്ള സ്വകാര്യ രഹസ്യാന്വേഷണ ഏജന്‍സി ഗ്രൂപ്പ് വികസിപ്പിച്ചെടുത്ത ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച്‌ ഹാക്ക് ചെയ്തുവെന്നാണ് ടൊറന്റോയിലെ ഗവേഷകരുടെ കണ്ടെത്തല്‍.

മാദ്ധ്യമപ്രവര്‍ത്തകര്‍, പ്രൊഡ്യൂസര്‍മാര്‍, അവതാരകര്‍, എക്‌സിക്യൂട്ടീവുകള്‍ എന്നിവരുടെ 36 സ്വകാര്യ ഫോണുകള്‍ ഹാക്ക് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദി അറേബ്യയോ യുഎഇയോ ആണ്‌ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നത്. മാദ്ധ്യമപ്രവര്‍ത്തകരുടെ ഐഫോണുകളിലാണ് സൈബര്‍ ആക്രമണം നടത്തിയത്. സര്‍ക്കാര്‍ പ്രവര്‍ത്തകര്‍ എന്‍എസ്‌ഒ ഗ്രൂപ്പിന്റെ പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ചെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അല്‍ജസീറയ്ക്കു പുറമെ ലണ്ടന്‍ ആസ്ഥാനമായുള്ള അല്‍ അറബി ടിവിയിലെ മാദ്ധ്യമപ്രവര്‍ത്തകന്റെ ഫോണും ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

Related Articles

Back to top button