IndiaLatest

ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് ; ഇന്ത്യയില്‍ ജാഗ്രത നിര്‍ദേശം

“Manju”

ശ്രീജ.എസ്

ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് ബാധ യുകെയില്‍ അനിയന്ത്രിതമായതോടെ ഇന്ത്യയിലും ജാഗ്രത നിര്‍ദേശം. ജനിതകമാറ്റം വന്ന കോവിഡ് ബാധ യുകെയില്‍ നിയന്ത്രണാതീതമായതിനൊപ്പം മറ്റ് രാജ്യങ്ങളിലേക്കും പടരുകയാണ്. ഇറ്റലി, ജര്‍മനി, നെതര്‍ലാന്റ്സ്, ബെല്ജിയം, സൌദി തുടങ്ങി കൂടുതല്‍ രാജ്യങ്ങള്‍ യുകെയിലേക്കും തിരിച്ചും ഉള്ള വിമാന സര്‍വീസ് റദ്ദാക്കി.

നിലവില്‍ ഇന്ത്യയിലേക്കും തിരിച്ചും വിമാന സര്‍വീസ് ഉള്ളത് വന്ദേ ഭാരതും പ്രത്യേക കരാര്‍ പ്രകാരവുമാണ്. ക്രിസ്തുമസും പുതുവത്സരവും പ്രമാണിച്ച്‌ കൂടുതല്‍ പേര്‍ രാജ്യത്തേക്ക് എത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിമാന സര്‍വീസുകളുടെ കാര്യത്തിലും മുന്‍കരുതല്‍ നടപടികളിലും സര്‍ക്കാര്‍ തീരുമാനമെടുക്കാന്‍ ഒരുങ്ങുന്നത് ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തിലുള്ള കോവിഡ് ജോയിന്റ് മോണിറ്ററിങ് ഗ്രൂപ്പിന്റെ അവലോകനത്തിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടി.

Related Articles

Back to top button