IndiaLatest

സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്‍.ഐ.റ്റി.എച്ച്.എം കാമ്പസ് സന്ദര്‍ശിച്ചു

“Manju”

ഹൈദരാബാദ് : ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കാമ്പസ് സന്ദര്‍ശിച്ചു.

എന്‍..റ്റി.എച്ച്.എം. ഡയറക്ടര്‍ ഡോ.ചിന്നം റെഡ്ഡി സ്വാമിയെ സ്വീകരിച്ചു. ഹൈദരാബാദ് ചുമതലയുള്ള ബ്രഹ്മചാരി മിമൂൻ രാജീവ് ,ഡോ. അരുണ്‍ ദാസ്, റീജ്യണല്‍ മാനേജര്‍ പ്രമോദ് കുമാര്‍ എന്നിവര്‍ സ്വാമിയെ അനുഗമിച്ചു. 26 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന കാമ്പസില്‍ 12 രാജ്യങ്ങളില്‍ നിന്നായി നിരവധി വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. കാമ്പസില്‍ സ്വാമി വൃക്ഷ തൈ നട്ടു. ആള്‍ ഇന്ത്യ മലയാളി അസോസിയേഷൻ, തെലങ്കാന സ്റ്റേറ്റ് യൂണിറ്റ് പ്രോഗ്രാമില്‍ സ്വാമി സംബന്ധിക്കും.

 

Related Articles

Back to top button