ശ്രീജ.എസ്
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടിക്കിടെ ഗൃഹനാഥന് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. നെയ്യാറ്റിന്‍കര പോങ്ങില്‍ സ്വദേശി രാജനാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജനെ ആശുപത്രിയിലേക്ക് മാറ്റി.
തര്‍ക്കഭൂമിയില്‍ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു ദമ്പതികള്‍. കോടതിയില്‍ നിന്നും ഉദ്യോഗസ്ഥരും പൊലീസും എത്തിയപ്പോഴാണ് രാജന് ആത്മഹത്യ ശ്രമം നടത്തിയത്. തീ കൊളുത്തുന്നത് തടുക്കാന്‍ ശ്രമിച്ച രാജന്റെ ഭാര്യക്കും, ഗ്രേഡ് എസ് ഐ അനില്‍ കുമാറിനും പൊളളലേറ്റിട്ടുണ്ട്.