KeralaLatest

സിൽവർലൈൻ പദ്ധതി; മുന്നോട്ട് പോകാൻ കേന്ദ്രം നിർദേശിച്ചെന്ന് മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം : സിൽവർലൈൻ പദ്ധതിയെ കേന്ദ്രസർക്കാർ പിന്തുണയ്ക്കുമെന്ന സൂചനയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാരംഭ നടപടികളുമായി മുന്നോട്ട് പോകാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ഭാവിയിലേക്കുള്ള നേട്ടമാണ് ഈ പദ്ധതി. പദ്ധതിയുടെ പുതിയ രൂപകൽപ്പന റെയിൽവേയുടെ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ ഇന്ന് ഒന്നാം പിറന്നാൾ ആഘോഷിക്കുകയാണ്. സിൽവർ ലൈനിലൂടെ ഒരു വികസന വിപ്ലവം സ്വപ്നം കാണുന്ന സർക്കാരിൻ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി സാമ്പത്തിക പ്രതിസന്ധിയാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം രണ്ടാം പിണറായി സർക്കാരിന്റെ വിധി കൂടിയായതിനാൽ തീരം പിടിക്കാനുള്ള എല്ലാ ശക്തിയും ഉപയോഗിച്ചാണ് ഇടതുമുന്നണി ഇപ്പോൾ പ്രവർത്തിക്കുന്നത്.

Related Articles

Back to top button