IndiaInternationalLatest

കോവിഡ് -19 ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം: മുകേഷ് അംബാനി

“Manju”

മുംബൈ • ആധുനിക ചരിത്രത്തിലെ ഏറ്റവും വിനാശകരമായ സംഭവമാണ് കോവിഡ് 19 എന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ആഗോള തലത്തിൽ സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഇതൊരു പൊതുജനാരോഗ്യ പ്രശ്നവും മുൻപെങ്ങുമില്ലാത്ത തരത്തിലുള്ള സാമ്പത്തിക മുരടിച്ച സൃഷ്ടിച്ച പ്രതിസന്ധിയുമാണ്. എല്ലാ രാജ്യങ്ങളും കോവിഡിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുന്നതിനാൽ ഈ പ്രതിസന്ധിയെ ചെറുത്തുതോൽപ്പിക്കാൻ ലോകരാജ്യങ്ങളുടെ സഹകരണവും കൂട്ടായ ശ്രമവും ആവശ്യമാണ്’- അദ്ദേഹം ഓ൪മിപ്പിച്ചു.

ഇന്റേണൽ മെഡിസിൻ സ്‌പെഷലിസ്റ്റ് ഡോ. സ്വപ്‌നെയിൽ പരീഖ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മഹേര ദേശായി, ന്യൂറോ സൈക്യാട്രിസ്റ്റ് ഡോ. രാജേഷ് എം പരിഖ് എന്നിവർ ചേ൪ന്നെഴുതിയ ‘ദ് കൊറോണ വൈറസ്: വാട്ട് യു നീഡ് ടു നോ എബൗട്ട് ദ് ഗ്ലോബൽ പാൻഡെമിക്’ എന്ന പുസ്തകം ജിയോ മീറ്റ് വിഡിയോ കോൺഫറൻസിങ് വഴി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോവിഡ് രോഗം ലോകത്ത് സൃഷ്ടിച്ച ഭയം, അനിശ്ചിതത്വം എന്നിവ ഇല്ലാതാക്കാൻ അറിവ് ആവശ്യമാണെന്നും അതിനാൽ ഈ കൃതി ഏറെ പ്രാധാന്യം അ൪ഹിക്കുന്നതാണെന്നും നിത അംബാനി പറഞ്ഞു.

Related Articles

Back to top button