IndiaLatest

നാല് വയസ്സുകാരന് പഞ്ചസാരയ്ക്ക് പകരം വാഷിങ് സോഡ നല്‍കി

“Manju”

പഞ്ചസാര ചോദിച്ച നാല് വയസ്സുകാരന് റസ്റ്ററന്റില്‍ നിന്നും നല്‍കിയത് വാഷിങ് സോഡ;സംഭവം  നടന്നത് പൂനെയില്‍ | Keralaonlinenews

ശ്രീജ.എസ്

പൂനെ: റസ്റ്ററന്റ് ജീവനക്കാരുടെ അശ്രദ്ധ കൊണ്ട് അതീവ ഗുരുതരാവസ്ഥയില്‍ നാല് വയസ്സുകാരന്‍. പൂനെയിലെ റസ്റ്ററന്റിലാണ് നാല് വയസ്സുകാരന് പഞ്ചസാരയ്ക്ക് പകരം വാഷിങ് സോഡ നല്‍കിയത്. ഞായറാഴ്ച്ചയാണ് മുത്തച്ഛനും ജ്യേഷ്ഠനുമൊപ്പം കുട്ടി റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയത്.

ഭക്ഷണത്തിന് ശേഷം അല്‍പ്പം പഞ്ചസാര ആവശ്യപ്പെട്ട കുട്ടിക്ക് റസ്റ്ററന്റിലെ ജീവനക്കാരന്‍ അബദ്ധത്തില്‍ നല്‍കിയത് വാഷിങ് സോഡ. ഇത് തിരിച്ചറിയാതിരുന്ന കുട്ടി പഞ്ചസാരയാണെന്ന് കരുതി വായിലിട്ടതോടെ വേദനകൊണ്ട് നിലവിളിക്കാന്‍ തുടങ്ങി.

കുട്ടിയെ ഉടനെ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാവ് ഗുരുതരമായി പൊള്ളിയതിനാല്‍ രണ്ട് ദിവസം ഐസിയുവില്‍ ആയി. ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുട്ടി വാഷിങ് സോഡ കഴിച്ചതായി മനസ്സിലാക്കിയത്.

Related Articles

Back to top button