IndiaLatest

ജയില്‍ വകുപ്പിനെതിരെ കസ്റ്റംസ് കൊഫേപോസ സമിതിക്ക് പരാതി നല്‍കി

“Manju”

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ സന്ദര്‍ശകര്‍ക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വേണ്ടെന്ന ജയില്‍ വകുപ്പിന്റെ തീരുമാനത്തിനെതിരെ കസ്റ്റംസ് കൊഫേപോസ സമിതിക്ക് പരാതി നല്‍കിയതായി റിപ്പോര്‍ട്ട്. പരാതി ജയില്‍ വകുപ്പിനെതിരെയാണ്. കസ്റ്റംസ് ഇക്കാര്യത്തില്‍ കോടതിയെയും സമീപിക്കും.
കസ്റ്റംസ് ആരോപിക്കുന്നത് ജയില്‍ വകുപ്പിന്റെ നടപടി കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ്. കസ്റ്റംസിന്റെ ആവശ്യം, സ്വപ്‌ന സുരേഷിനെ സന്ദര്‍ശകര്‍ കാണുന്നത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വേണമെന്നായിരുന്നു. എന്നാല്‍ സ്വപ്നയെ കാണാന്‍ കഴിഞ്ഞദിവസം എത്തിയ സന്ദര്‍ശകര്‍ക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥരെ കയറ്റിവിടാന്‍ ജയില്‍ വകുപ്പ് അനുവദിച്ചില്ല. തുടര്‍ന്നാണ് കസ്റ്റംസ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്

Related Articles

Back to top button