LatestThiruvananthapuram

ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊന്നു

“Manju”

തിരുവനന്തപുരം: തലസ്ഥാനത്ത് ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊന്നു. ആളുകള്‍ നോക്കിനില്‍ക്കെ ആയിരുന്നു കൊലപാതകം. സെക്രട്ടറിയേറ്റിന് തൊട്ടടുത്ത് തമ്പാനൂരിലെ ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റായ അയ്യപ്പന്‍(34) ആണ് കൊല്ലപ്പെട്ടത്.

രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ ആളാണ് കൊലപാതകത്തിന് പിന്നില്‍. ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നുെവന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കൊലപാതകിയുടെ മുഖം സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

 

Related Articles

Back to top button