KeralaLatestThiruvananthapuram

കേരളത്തിലെ ഏറ്റവും വലിയ മ്യൂറല്‍ പ്രൊജക്‌ട് വിഷന്‍ വര്‍ക്കലയിൽ പൂര്‍ത്തിയായി

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം : ചരിത്രത്തിന്റെ ഭാഗമാകാനൊരുങ്ങി കേരളത്തിലെ ഏറ്റവും വലിയ മ്യൂറല്‍ പ്രൊജക്‌ട് വിഷന്‍ വര്‍ക്കല പെര്‍ഫോമിംഗ് ആര്‍ട്സ് സെന്ററില്‍ പൂര്‍ത്തിയായി. ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായുള്ള സെന്ററില്‍, സാസ്‍കാരിക വകുപ്പിന് കീഴിലുള്ള ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിലെ ചീഫ് മ്യൂറല്‍ ആര്‍ട്ടിസ്റ്റ് സുരേഷ്‌ മുതുകുളത്തിന്റെ കീഴിലാണ് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്.

ഒന്‍പത് സഹായികളോടൊപ്പം,മൂന്നു മാസം കൊണ്ടാണ് ഇവ പൂര്‍ത്തീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.നാളിതുവരെ കണ്ടുപരിചയമുള്ളതില്‍ നിന്ന് വളരെ വ്യത്യസ്തമായിട്ടുള്ള ചിത്രീകരണമാണ് ഇതിന്റെ പ്രധാന പ്രത്യേകതയെന്ന് അദ്ദേഹം കൂട്ടിക്കിച്ചേര്‍ത്തു.സ്വദേശികളും വിദേശികളുമായ സന്ദര്‍ശകരെ കാത്തിരിക്കുകയാണ് ചരിത്രത്തിന്റെ ഭാഗമാകുന്ന ഈ ചിത്രങ്ങള്‍.

Related Articles

Back to top button