KeralaLatest

നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് എം.പി.

“Manju”

കാസര്‍കോട്: കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ആരായിരിക്കും എന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. രമേശ് ചെന്നിത്തലയ്ക്കും വിഡി സതീശനും വേണ്ടി പാര്‍ട്ടിയില്‍ ചേരിതിരിഞ്ഞു പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമാകുമ്പോള്‍ കോണ്‍ഗ്രസില്‍ സമ്പൂര്‍ണമാറ്റം അനിവാര്യമാണെന്ന് തുറന്നു പറയുകയാണ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍.ഗ്രൂപ്പ് രാഷ്ട്രീയം പാര്‍ട്ടിയുടെ അടിത്തറ തകര്‍ത്തു. പൂച്ചക്കാര് മണികെട്ടും എന്നതാണ് പ്രശ്‌നം, പറയാന്‍ ആര്‍ക്കും ധൈര്യമില്ല. പാര്‍ട്ടിയോട് കൂറും ആത്മാര്‍ത്ഥയുമുള്ള പുതുതലമുറയെ വളര്‍ത്തിയില്ലെങ്കില്‍ കേരളത്തിന്റെ അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാകും ഉമ്മന്‍ ചാണ്ടിയെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.

Related Articles

Back to top button