IndiaLatest

ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങി ചൈനീസ് പ്രസിഡന്റ്

“Manju”

ബ്രിക്‌സ് ഉച്ചകോടി: ഇന്ത്യയ്ക്ക് എല്ലാവിധ പിന്തുണയും, ഇന്ത്യാ  സന്ദർശനത്തിനൊരുങ്ങി ചൈനീസ് പ്രസിഡന്റ്

ശ്രീജ.എസ്

ന്യൂഡല്‍ഹി : ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനൊരുങ്ങി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്. ഈ വര്‍ഷം അവസാനമാണ് 13-ാമത് ബ്രിക്‌സ് ഉച്ചകോടി നടക്കുക. ലഡാക്ക് സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷി ജിന്‍ പിങും വേദി പങ്കിടുന്നത്.

2020 ല്‍ റഷ്യയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയിലും ഷാങ്ഹായി ഉച്ചകോടിയിലും ഇരുരാഷ്ട്ര തലവന്മാരും ഒന്നിച്ച്‌ പങ്കെടുത്തിരുന്നു. ഉച്ചകോടിയില്‍ ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും. ഇതിന് പുറമെ ആഗോള തലത്തിലെ പ്രധാന വിഷയങ്ങളായ കോവിഡ് വ്യാപനം, ഭീകരവാദം, വ്യാപാരം, ആരോഗ്യം എന്നീ വിഷയങ്ങളും ചര്‍ച്ച ചെയ്യും.

അതേസമയം ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യയ്ക്ക് ചൈന പിന്തുണ അറിയിച്ചിരുന്നു. ഈ വര്‍ഷത്തെ ബ്രിക്‌സ് മീറ്റിംഗുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതില്‍ തങ്ങള്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നുവെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് വെന്‍ബിന്‍ പറഞ്ഞു. ബ്രിക്‌സ് വിപുലീകരിക്കുന്നതിന് ഇന്ത്യയുമായും മറ്റ് അംഗങ്ങളുമായും ഒരുമിച്ച്‌ പ്രവര്‍ത്തിക്കാനും തങ്ങള്‍ തയ്യാറാണെന്നും ചൈന അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button