IndiaLatest

കശ്മീർ അതിർത്തി നിർണ്ണയം സംബന്ധിച്ച് കേന്ദ്രസർക്കാർ തീരുമാനം അറിയിക്കണം: സുപ്രീംകോടതി

“Manju”

ന്യൂഡൽഹി: ജമ്മുകശ്മീരിലെ അതിർത്തി നിർണ്ണയ സമിതി ശുപാർശകളിലെ തീരുമാനം അറിയിക്കാൻ കേന്ദ്രസർക്കാറിനോടും ജമ്മുകശ്മീർ ഭരണകൂടത്തിനോടും സുപ്രീംകോടതി. അതിർത്തി നിർണ്ണയത്തിനൊപ്പം നിയമസഭാ സീറ്റുവർദ്ധന ഭരണഘടനാ ലംഘനമാണെന്ന ഹർജി പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതി നിർദ്ദേശം.

വിരമിച്ച ജഡ്ജിയും കേന്ദ്ര-സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമടങ്ങുന്ന മൂന്നംഗ സമിതി യുമാണ് ജമ്മുകശ്മീർ അതിർത്തി നിർണ്ണയം നടത്തി കേന്ദ്രസർക്കാറിന് ശുപാർശന നൽകിയത്. പുതിയ ശുപാർശ പ്രകാരം നിയമസഭാ സീറ്റുകൾ 83 ൽ നിന്ന് ഏഴു സീറ്റുകൾ കൂട്ടി 90 ആക്കണമെന്ന സുപ്രധാന ശുപാർശയാണുള്ളത്. 43 സീറ്റുകൾ ജമ്മു കേന്ദ്രീകരിച്ചുള്ള ഹിന്ദു ഭൂരിപക്ഷ മേഖലയ്‌ക്കും 47 സീറ്റുകൾ കശ്മീർ കേന്ദ്രീകരിച്ചുള്ള മുസ്ലീം ഭൂരിപക്ഷ മേഖലയ്‌ക്കു മാണ് നിജപ്പെടുത്തിയിട്ടുള്ളത്.

സീറ്റുകൾ വർദ്ധിപ്പിക്കാനുള്ള തീരുമാനം കേന്ദ്ര ഭരണപ്രദേശമായ ജമ്മുകശ്മീരിൽ നിലവിൽ എടുത്തത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹർജി. ഭരണഘടനയുടെ 81,82,170 വകുപ്പുകൾ അനുസരിച്ചും ജമ്മുകശ്മീർ പുന:സംഘടനയുടെ 63-ാം സെഷനനുസരിച്ചും ചട്ടവിരുദ്ധ മാണെന്നാണ് ഹർജിയിൽ പറയുന്നത്. ജമ്മുകശ്മീർ നിവാസികളെന്ന് അവകാശപ്പെടുന്ന ചിലരാണ് പരാതി നൽകിയത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടി യായുള്ള തിരക്കിട്ട നീക്കം ഭൂമിശാസ്ത്രപരമായും ജനസംഖ്യാപരമായും തെറ്റാണെന്നാണ് ഹർജിയിൽ പറയുന്നത്. തീരുമാനം രാഷ്‌ട്രീയ പ്രേരിതമാണെന്നും ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞിട്ടല്ല അതിർത്തി പുനർനിർണ്ണയിച്ചതെന്നാണ് വാദം.

 

Related Articles

Back to top button