Uncategorized

36-ാമത്തെ റാഫേലും ഇന്ത്യയിലെത്തി

“Manju”

ന്യൂഡല്‍ഹി: വ്യോമസേനയുടെ കരുത്തു കൂട്ടാനുള്ള അവസാന റാഫേല്‍ യുദ്ധവിമാനവും ഇന്ത്യയിലെത്തി. ഫ്രാന്‍സുമായുള്ള ഇന്ത്യയുടെ കരാറനുസരിച്ചുള്ള 36-ാമത്തെ റാഫേല്‍ വിമാനം ഇന്നലെയാണ് എത്തിയത്.

ഇത് ആഘോഷത്തിനുള്ള അവസരമാണെന്നും പായ്ക്ക്പൂര്‍ത്തിയായെന്നും വ്യോമസേന ഇന്നലെ ട്വീറ്റ് ചെയ്തു. ദസ്സാള്‍ട്ട് ഏവിയേഷനുമായി 36 റഫേല്‍ യുദ്ധവിമാനങ്ങള്‍ക്കായി 2016ല്‍ ഉണ്ടാക്കിയ 60,000 കോടി രൂപയുടെ കരാര്‍ പ്രകാരം 2020 ജൂലായ് 29 നാണ് ആദ്യ വിമാനം എത്തിയത്. നേരത്തെ എത്തിച്ച 35 വിമാനങ്ങള്‍ പശ്ചിമ ബംഗാളിലെ അംബാല, ഹരിയാന, ഹസിമാര എന്നിവിടങ്ങളിലാണുള്ളത്. അവസാന വിമാനം വികസന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിനാല്‍ സ്പെയറുകളും ഉപകരണങ്ങളും മാറ്റി അതിനുവേണ്ട സജ്ജീകരണങ്ങളൊരുക്കിയാണ് ഫ്രാന്‍സ് ഈ വിമാനം എത്തിച്ചിരിക്കുന്നത്. പതിവുപോലെ യാത്രാമദ്ധ്യേ യു..ഇ ടാങ്കര്‍ വിമാനത്തില്‍ നിന്ന് ആകാശത്ത് വച്ച്‌ ഇന്ധനം നിറച്ചിരുന്നു. 2022 ഡിസംബറില്‍ എല്ലാ വിമാനങ്ങളും ഇന്ത്യയിലെത്തിക്കണമെന്നതായിരുന്നു കരാര്‍. .‍

 

Related Articles

Back to top button