KeralaKozhikodeLatest

കോഴിക്കോട്‌ ചെറുവണ്ണൂരിൽ ആക്രിക്കടയിൽ വൻ തീപിടിത്തം

“Manju”

വി.എം.സുരേഷ് കുമാർ

വടകര: കോഴിക്കോട് ചെറുവണ്ണൂരിൽ വന്‍ തീപിടിത്തം. ചെറുവണ്ണൂരില്‍ ആക്രിക്കടയ്ക്ക് തീപിടിച്ചു. കുണ്ടായിത്തോടിന് അടുത്ത് ശാരദ മന്ദിരത്തിന് സമീപത്തെ ആക്രിക്കടക്കാണ് തീടിച്ചത്. ഏകദേശം ആറ് മണിയോടെയാണ് സംഭവം. എങ്ങനെയാണ് തീ പടർന്നതെന്ന് വ്യക്തമല്ല. 30 ഫയർ യൂണിറ്റ് എത്തി തീ അണയ്ക്കുന്നു. മീഞ്ചന്ത, ബീച്ച്, വെള്ളിമാട്കുന്ന്, മുക്കം, മലപ്പുറം എന്നിവിടങ്ങളിൽ നിന്ന് യൂണിറ്റ് എത്തി. ആളപായമില്ല എന്നാണ് പ്രാഥമിക നിഗമനം.

തീപിടുത്തം നടക്കുന്ന ഗോഡൗണിന് എതിരെ 10 മീറ്റർ വ്യത്യാസത്തിൽ ഗ്യാസ് ഫില്ലിങ് സ്റ്റേഷൻ ഉണ്ട്. കൂടാതെ 50 മീറ്റർ ദൂരത്തു എൽപിജി പാചക ഗ്യാസ് ഗോഡൗൺ ഉണ്ട്. കാര്‍ ഷോറൂമിനോട് ചേര്‍ന്ന കടയ്ക്കാണ് തീ പിടിച്ചത്. ഷോറൂമില്‍നിന്ന് കാറുകള്‍ നീക്കുകയാണ്. തീ നിയന്ത്രണവിധേയമെന്ന് നല്ലളം എസ്ഐ പറഞ്ഞു.

 

Related Articles

Back to top button