IndiaLatest

പെയിന്റിംഗില്‍ ആവേശത്തോടെ പെണ്‍കുട്ടികള്‍

“Manju”

ജമ്മു: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ നടത്തുന്ന ഹര്‍ഘര്‍ തിരംഗ ക്യാമ്പെയ്‌നിന്റെ ഭാഗമായി പെയിന്റിംഗ് മത്സരം സംഘടിപ്പിച്ച്‌ പുല്‍വാമയിലെ ഹംദനിയ സ്‌കൂള്‍. നിറഞ്ഞ ആവേശത്തോടെ പങ്കെടുത്ത കുട്ടികള്‍ ദേശീയ പതാക, ഭഗത് സിംഗ്, ഗാന്ധിജി, സ്വാതന്ത്ര്യ സമര സേനാനികള്‍ എന്നിവരുടെ രേഖാചിത്രങ്ങള്‍ തയ്യാറാക്കി. ത്രിവര്‍ണ്ണ പതാക വീടുകളില്‍ ഉയര്‍ത്താനുള്ള പ്രോത്സാഹനമെന്ന നിലയ്‌ക്കാണ് മത്സരം സംഘടിപ്പിച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. എല്ലാ തരത്തിലുള്ള ആളുകളിലും തിരംഗ എന്ന വികാരം ജനിപ്പിച്ച്‌ ദേശസ്‌നേഹവും ഐക്യവും വളര്‍ത്തുകയാണ് ലക്ഷ്യം. കുട്ടികള്‍ വഴി വീടുകളിലേക്കും അതു വഴി സമൂഹത്തിലേക്കും തിരംഗ ക്യാമ്പെയ്ന്‍ പ്രചരിപ്പിക്കാനും കഴിയുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിസാര്‍ അഹമ്മദ് വ്യക്തമാക്കി.

Related Articles

Back to top button