InternationalLatest

മ​ഹീ​ന്ദ രാ​ജ​പ​ക്​​സ ശ്രീ​ല​ങ്ക​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റു

“Manju”

ശ്രീജ.എസ്

മു​ന്‍ പ്ര​സി​ഡ​ന്‍​റ്​ മ​ഹീ​ന്ദ രാ​ജ​പ​ക്​​സ ശ്രീ​ല​ങ്ക​യു​ടെ 13-ാ മ​ത്​ പ്ര​ധാ​ന​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്​​തു. കെ​ല​നി​യ​യി​ലെ രാ​ജ​മ​ഹ വി​ഹാ​ര​യ ബു​ദ്ധ​ക്ഷേ​ത്ര​ത്തി​ല്‍ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ഒ​മമ്പത​ര​ക്കാ​യി​രു​ന്നു ച​ട​ങ്ങ്. ഇ​ള​യ സ​ഹോ​ദ​ര​നും ശ്രീ​ല​ങ്ക​ന്‍​ പ്ര​സി​ഡ​ന്‍​റു​മാ​യ ഗോ​ട​ബ​യ രാ​ജ​പ​ക്​​സ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ്​ നി​യ​ന്ത്രി​ച്ചു.

ശ്രീ​ല​ങ്ക പീ​പ്​​ള്‍​സ്​ പാ​ര്‍​ട്ടിനേ​താ​വായാ​യ മ​ഹീ​ന്ദ (74) നാ​ലാം ത​വ​ണ​യാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി പ​ദ​മേ​റു​ന്ന​ത്. രണ്ടു തവണ പ്രസിഡന്റായിരുന്ന മഹിന്ദ 50 വര്‍ഷമായി ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയാണ്. തമിഴ് പുലികളെ നിഷ്കരുണം അടിച്ചമര്‍ത്തിയ മഹിന്ദ 2015ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടി എന്ന പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ അധികാരം തിരിച്ചുപിടിച്ച്‌ ലങ്കന്‍ രാഷ്ട്രീയത്തില്‍ രാജപക്സെ കുടുംബത്തിന്റെ ആധിപത്യം പൂര്‍ണമാക്കുകയാണ്.

Related Articles

Back to top button