KeralaLatest

ദമ്പതികളുടെ മരണം പൊലീസിന്റെ ഭാ​ഗത്തെ വീഴ്ച പരിശോധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

“Manju”

യുഎഇ കോൺസുലേറ്റിൽ പോയത് മന്ത്രി എന്ന നിലയില്‍: കടകംപള്ളി സുരേന്ദ്രന്‍ |  visited consulate two times as Minister, says Kadakampally Surendran

ശ്രീജ.എസ്

നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം ദൗര്‍ഭാ​ഗ്യകരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പൊലീസിന്റെ ഭാ​ഗത്തെ വീഴ്ച പരിശോധിക്കുമെന്നും തെറ്റുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും വിഷയം മുതലെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും മന്ത്രി പറഞ്ഞു. മരിച്ച ദമ്പതികളുടെ വീട് സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.

നെയ്യാറ്റിന്‍കരയില്‍ ഒഴിപ്പിക്കല്‍ നടപടിക്കിടെ ​ഗുരുതരമായി പൊള്ളലേറ്റ രാജനും അമ്പിളിയും ഇന്നലെയാണ് മരിച്ചത്. കൂടാതെ പൊലീസാണ് മരണത്തിന് ഉത്തരവാദിയെന്ന് ചൂണ്ടിക്കാട്ടി രാജന്റേയും അമ്പിളിയുടേയും മക്കള്‍ രം​ഗത്തെത്തിയിരുന്നു. ഒഴിപ്പിക്കല്‍ ഒഴിവാക്കാന്‍ ദേഹത്ത് പെട്രോളൊഴിച്ച്‌ ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിെടെ പോലീസ് ലൈറ്റര്‍ തട്ടിമാറ്റിയപ്പോഴാണ് അച്ഛന്റെ ശരീരത്തിലേക്ക് തീപടര്‍ന്നതെന്നാണ് മക്കള്‍ പറഞ്ഞിരുന്നത്.

Related Articles

Check Also
Close
Back to top button