Latest

കങ്കണയെ ട്രോളി കുണാല്‍ കമ്ര

“Manju”

ട്വിറ്ററിലുടെ വിദ്വേഷ പ്രചരണം നടത്തിയതിനെ തുടര്‍ന്ന്​ ​ ട്വിറ്റര്‍ അക്കൗണ്ട്​ നഷ്​ടമായ നടി കങ്കണ റണാവത്തിനെ ട്രോളി ഹാസ്യാവതാരന്‍ കുണാല്‍ കമ്ര. ‘സങ്കടം നിറഞ്ഞ’ സ്​മൈലികള്‍ക്കൊപ്പം ഫേസ്​ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന വിഡിയോയില്‍ കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട്​ സസ്​പെന്‍റ്​ ചെയ്​തതില്‍ ആഘോഷിക്കുന്ന ജനക്കൂട്ടത്തിന്റെ ആരവമാണുള്ളത്​. വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്​. മമത ബാനര്‍ജിയെ രാക്ഷസിയെന്ന് വിളിക്കുകയും വംശഹത്യക്ക് നേരിട്ടല്ലാതെ ആഹ്വാനം ചെയ്യുന്നതുമായ ട്വീറ്റ് പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് പിന്‍വലിച്ചത്. ട്വീറ്റിനെതിരെ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നതോടെയായിരുന്നു നടപടി.

Related Articles

Back to top button