KeralaLatest

ഭര്‍ത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരനുമൊത്ത് കഞ്ചാവ് വില്‍പ്പനയും വാറ്റും അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോള്‍ വലയില്‍ പെട്ടത് സുന്ദരി, കാമുകന്‍ മുങ്ങി

“Manju”

ആലപ്പുഴ: ഭര്‍ത്താവ് വിദേശത്ത് കഷ്ടപ്പെടുമ്പോള്‍ കൂട്ടുകാരനുമൊത്ത് കറങ്ങി കഞ്ചാവ് വില്‍പ്പനയും വാറ്റും നടത്തി ജീവിതം അടിപൊളിയാക്കി ഭാര്യ. മാവേലിക്കരയിലെ തഴക്കരയിലാണ് സംഭവം. വാടക വീടുകള്‍ മാറി മാറി താമസിച്ചാണ് യുവതിയുടെ ലഹരി വില്‍പ്പന. യുവതിയുടെ വാടക വീടിനുള്ളില്‍നിന്നും കാറില്‍ നിന്നുമായി 29 കിലോ കഞ്ചാവ് പിടിച്ചെടുത്തു. മാവേലിക്കര ജില്ലാ ആശുപത്രിക്ക് സമീപം എടുത്ത വാടക വീട്ടില്‍നിന്നുമാണ് 29 കിലോ കഞ്ചാവും 4.5 ലിറ്റര്‍ വാറ്റുചാരായവും 40 ലിറ്റര്‍ കോട വാറ്റ് ഉപകരണങ്ങളും 1785 പായ്ക്കറ്റ് ഹാന്‍സും പൊലീസ് പിടിച്ചെടുത്തത്.
പൊലീസ് എത്തിയപ്പോള്‍ കാമുകന്‍ മുങ്ങിയപ്പോള്‍ യുവതിയെ പൊലീസ് പിടികൂടുക ആയിരുന്നു. ഒന്നാം പ്രതി മാവേലിക്കര പോനകം എബനേസര്‍ പുത്തന്‍വീട്ടില്‍ തോമസ് മകന്‍ ലിജു ഉമ്മന്‍ തോമസ് (40) ഒളിവിലാണ്. രണ്ടാം പ്രതി കായംകുളം ചേരാവള്ളി തയ്യില്‍ തെക്കതില്‍ വീട്ടില്‍ നിമ്മിയെ (32) പൊലീസ് അറസ്റ്റു ചെയ്തു. ഒന്നാം പ്രതിക്കു വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജജിതമാക്കി.
ഭര്‍ത്താവ് വിദേശത്ത് ആയിരുന്നതിനാല്‍ ലിജുവിന്റെ ആഡംബര കാറില്‍ ചുറ്റി നടന്നായിരുന്നു നിമ്മിയുടെയും ലിജുവിന്റെയും ലഹരി മരുന്ന് വില്‍പന. നിമ്മിയെ കൂടെ കൂട്ടി യാത്ര ചെയ്താണ് ലിജു പൊലീസ് ചെക്കിങ്ങില്‍നിന്ന് രക്ഷപെട്ടിരുന്നത്. സംഭവത്തെ തുടര്‍ന്ന് ലിജു ഉമ്മന്റെ ആഡംബര കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. നിമ്മിയുടെ ഭര്‍ത്താവായ കായംകുളം സ്വദേശി വിദേശത്താണ്. രണ്ടു വര്‍ഷമായി ഇരുവരും സ്വരചേര്‍ച്ചയിലല്ല. ലിജു ഉമ്മനുമായി നിമ്മി സൗഹൃദം തുടങ്ങിയ ശേഷം ലിജുവാണ് നിമ്മിയെ മാവേലിക്കര ഭാഗത്ത് വാടക വീടെടുത്ത് താമസിപ്പിച്ച്‌ വന്നിരുന്നത്.
ആലപ്പുഴ ജില്ലാ പൊലീസ് മേധാവി സാബുവിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ആലപ്പുഴ നര്‍ക്കോട്ടിക്ക് ഡിവൈഎസ്‌പി ബിനുകുമാറിന്റെയും ചെങ്ങന്നൂര്‍ ഡിവൈഎസ്‌പി പി.എ.ബേബിയുടെയും നിര്‍ദ്ദേശാനുസരണം മാന്നാര്‍ സിഐ ന്യൂമാന്‍ മാവേലിക്കര എസ്‌ഐ എബി.പി.മാത്യു, കെ.കെ.പ്രസാദ്, ആലപ്പുഴ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ ഇല്യാസ്, സന്തോഷ്, സിപിഒമാരായ ഗിരീഷ് ലാല്‍, ഹരികൃഷ്ണന്‍, മുഹമ്മദ് ഷാഫി, ശ്രീകുമാര്‍, മാവേലിക്കര സ്റ്റേഷനിലെ സീനിയര്‍ സിപിഒമാരായ സിനു വര്‍ഗീസ്, പ്രതാപ് മോനാന്‍, പ്രസന്നകുമാരി സിപിഒമാരായ മനു, ഗോപകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തി രണ്ടാം പ്രതിയെയും ലഹരി വസ്തുക്കളും പിടിച്ചെടുത്തത്.

Related Articles

Back to top button