ബെംഗളൂരു: കന്നട സിനിമ താരം മോഹന്‍ ജുനേജ (54) അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. കര്‍ണാടകയിലെ തുംകുര്‍ സ്വദേശിയാണ്. കെ.ജി.എഫിന്റെ രണ്ട് ഭാഗങ്ങളിലും മോഹന്‍ ജുനേജ വേഷമിട്ടിരുന്നു.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലുള്‍പ്പടെ നൂറിലേറെ ചിത്രങ്ങളിലും ടിവി സീരിയലുകളിലും നിരവധി നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഹാസ്യവേഷങ്ങളാണ് ഏറെയും കെെകാര്യം ചെയ്തിരുന്നത്.
പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫിന്റെ രണ്ടു ഭാഗങ്ങളിലും വേഷമിട്ടതോടെ മോഹന്‍ ഏറെ ശ്രദ്ധനേടി. കെജിഎഫ് രണ്ടാം ഭാഗം വിജയകരമായി പ്രദര്‍ശനം തുടരുമ്പോഴാണ് നടന്റെ വിയോഗം.