IndiaLatest

ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ ആ​ന്ധ്രയിലേക്ക്​ പോയ സ്​ത്രീക്ക് അതിതീവ്ര വൈറസ് ബാധ

“Manju”

ഡൽഹിയിൽ ട്രെയിനിൽ കൊള്ള; ഒരാൾക്ക് പരിക്ക് | National | Deshabhimani |  Saturday Mar 31, 2018

ശ്രീജ.എസ്

ന്യൂഡല്‍ഹി: ട്രെയിനില്‍ ആന്ധ്രപ്രദേശിലേക്ക്​ പോയ 50 വയസുകാരിക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നു. യു.കെയില്‍ നിന്നും ഡിസംബര്‍ 21നാണ്​ ഇവര്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയത്​. തുടര്‍ന്ന് ഡിസംബര്‍ 24ന്​ ആന്ധ്രയിലേക്ക്​ ​ട്രെയിനില്‍ യാത്ര തിരിക്കുകയും ചെയ്യുകയുണ്ടായി.

കോവിഡ്​ പരിശോധന ഫലം പോസിറ്റീവാണെന്ന്​ അറിയാതെയായിരുന്നു ​ഇവരുടെ യാത്ര. തുടര്‍ന്ന്​ ഇവരെ ഫോണിലൂടെ അധികൃതര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല. ഇതോടെ പരിഭ്രാന്തരായ അധികൃതര്‍ ഇവര്‍ക്കായി വ്യാപക തെരച്ചില്‍ തുടങ്ങി. പിന്നീട്​ സ്​ത്രീയേയും മകനേയും വിശാഖപട്ട​ണത്തേക്കുള്ള ട്രെയിനില്‍ കണ്ടെത്തുകയാണ് ഉണ്ടായത്. ഇരുവരും ഇപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രിത ക്വാറന്‍റീന്‍ സെന്ററിലാണ്​ ഉള്ളതെന്ന്​ അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button