IndiaLatest

50 മനോഹര സ്ഥലങ്ങളുടെ പട്ടികയില്‍ കേരളവും

“Manju”

2022-ലെ ലോകത്തിലെ സന്ദര്‍ശിക്കേണ്ടുന്ന 50 മനോഹര സ്ഥലങ്ങളുടെ പട്ടികയില്‍ കേരളം ഇടം പിടിച്ചു. ഒപ്പം അഹമ്മദാബാദ് നഗരവും പട്ടികയിലുണ്ട്. ടൈം മാഗസിന്‍ ആണ് ഈ പട്ടിക തയ്യാറാക്കിയത്. കേരളത്തെക്കുറിച്ചുള്ള ടൈം മാഗസിന്റെ പ്രൊഫൈല്‍ പറയുന്നത് ഇങ്ങനെ, മനോഹരമായ ബീച്ചുകളും സമൃദ്ധമായ കായലുകളും ക്ഷേത്രങ്ങളും ഉള്ള ഇന്ത്യയിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിലൊന്നായി കേരളം. “ഈ വര്‍ഷം, പര്യവേക്ഷണത്തിനും താമസത്തിനും ഒരു പുതിയ പ്രചോദനം നല്‍കുന്നതിനായി കേരളം ഇന്ത്യയില്‍ മോട്ടോര്‍ഹോം ടൂറിസം വര്‍ദ്ധിപ്പിക്കുകയാണ്. സംസ്ഥാനത്തെ ആദ്യത്തെ കാരവന്‍ പാര്‍ക്കായ കരവന്‍ മെഡോസ്, മനോഹരമായ ഹില്‍സ്റ്റേഷനായ വാഗമണില്‍ തുറന്നു,” മാഗസിന്‍ പറയുന്നു.

ഹൗസ്‌ബോട്ട് ടൂറിസം സംസ്ഥാനം വലിയ വിജയമാണ്, ഇത്തരത്തില്‍ കാരവാന്‍ ടൂറിസവും സംസ്ഥാനത്ത് വിജയത്തിലേക്കാണ്. ആയിരത്തിലധികം ക്യാമ്ബര്‍മാര്‍ ഇതിനകം കേരളത്തിലൂടെ സഞ്ചരിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും ഇത് കേരളത്തിന്റെ പുതുമയും അതുല്യവുമായ അവസരമാണെന്നും മാഗസിന്‍ കൂട്ടിച്ചേര്‍ത്തു. കടല്‍ത്തീരങ്ങളും പച്ചപ്പ് നിറഞ്ഞ തോട്ടങ്ങളും കാണാന്‍ വലിയ അവസരമാണ് കേരളം ഒരുക്കുന്നതെന്ന് മാഗസിന്‍ പറയുന്നു.

Related Articles

Back to top button