InternationalLatest

സൗദി അറേബ്യയില്‍ കോവിഡ്​ ബാധിച്ച്‌​ 10 പേര്‍ മരിച്ചു

“Manju”

റിയാദ്​: സൗദി അറേബ്യയില്‍ കോവിഡ്​ ബാധിച്ച്‌​ 10 പേര്‍ മരിച്ചു. 113 പേര്‍ക്ക്​ പുതുതായി കോവിഡ്​ ബാധ സ്ഥിരീകരിച്ചു. 170 രോഗബാധിതര്‍ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 362601 ഉം രോഗമുക്തരുടെ എണ്ണം 353682 ഉം ആയി. മരണസംഖ്യ 6214 ആയി ഉയര്‍ന്നു.അസുഖ ബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 2705 പേരാണ്​. ഇതില്‍ 387 പേര്‍ മാത്രമാണ്​ ഗുരുതരാവസ്ഥയിലുള്ളത്​. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.6 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമായി തുടരുന്നു​.

Related Articles

Back to top button