IndiaKeralaLatest

പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ 5000 രൂപ പിഴ വയനാട് ജില്ലാ പൊലീസ് മേധാവി

“Manju”

കൽപറ്റ : പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ 5000 രൂപ പിഴ ഈടാക്കുമെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി. പിഴ അടച്ചില്ലെങ്കിൽ കേരള പൊലീസ് ആക്ട് 118 (ഇ) പ്രകാരം കേസ് എടുക്കും. കുറ്റം തെളിഞ്ഞാൽ 3 വർഷം വരെ തടവ് അനുഭവിക്കേണ്ടി വരുന്ന വകുപ്പാണിത്.
കടകളിൽ സാനിറ്റൈസർ വച്ചില്ലെങ്കിൽ 1000 രൂപ പിഴ അടയ്ക്കേണ്ടി വരുമെന്നും ജില്ലാ പൊലീസ് മേധാവി ആർ. ഇളങ്കോ പറഞ്ഞു. ബത്തേരിയിൽ മാസ്ക് ധരിക്കാത്തതിന് ഒരാളിൽ നിന്നും പിഴ ഈടാക്കി.

Related Articles

Back to top button