KeralaLatest

നാടിന്റെ സാംസ്കാരിക പൈതൃകം കാക്കുന്നത് ശാന്തിഗിരിപോലുള്ള ഇടങ്ങൾ – മന്ത്രി സജിചെറിയാൻ

“Manju”

പോത്തൻകോട്: കലുഷിതമായ വർത്തമാന കാലത്ത് നാടിന്റെ സാംസ്കാരിക പൈതൃകം നിലനിർത്തുന്നത് ശാന്തിഗിരിപോലെയുള്ള ഇടങ്ങളാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ശാന്തിഗിരിയിലെ സാംസ്കാരിക സംഘടനകളുടെ വാർഷികം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജീവിതത്തിന്റെ എല്ലാ തുറകളിലും പെട്ട വ്യത്യസ്ത തരത്തിലുള്ള കാഴ്ചപ്പാടോടെ പ്രവർത്തിക്കുന്ന ആളുകളെ സമഞ്ജസിപ്പിച്ച് പുതിയ ഒരു സാംസ്കാരിക പൈതൃകം ശാന്തിഗിരി പ്രദാനം ചെയ്യുന്നതായും മന്ത്രി പറഞ്ഞു.

 

 

ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അദ്ധ്യക്ഷനായിരുന്നു.

ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യം വഹിച്ച യോഗത്തിന് ആർട്സ് & കൾച്ചർ ഡിപ്പാർട്ട്മെന്റ് ഇൻചാർജ് സ്വാമി ജനനന്മ ജ്ഞാനതപസ്വി സ്വാഗതം ആശംസിച്ചു. സാംസ്കാരിക സംഘടനകളുടെ ചുമതലക്കാരായ സ്വാമി ജനതീർത്ഥൻ ജ്ഞാനതപസ്വി, സ്വാമി ജനസമ്മതൻ ജ്ഞാനതപസ്വി, ജനനി പ്രമീള ജ്ഞാനതപസ്വിനി, ജനനി മംഗള ജ്ഞാനതപസ്വിനി, ജനനി പ്രാർത്ഥന ജ്ഞാനതപസ്വിനി, കോർഡിനേറ്റർ മനോജ് സി.പി., ആശ്രമം അഡ്വൈസറി കമ്മിറ്റി പേട്രൺമാരായ ഡോ.റ്റി.എസ്. സോമനാഥൻ, ഡോ.ശ്യാംപ്രസാദ്, ഡോ. ഹേമലത പി.എ. എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ആർട്സ് & കൾച്ചർ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ജനറൽ മാനേജർ എം.പി.പ്രമോദ് കൃതജഞത അർപ്പിച്ചു.

ആശ്രമത്തിന്റെ സാംസ്ക്കാരിക സംഘടനകളുടെ സ്ഥാപന വാർഷികമാണ് സാംസ്കാരിക ദിനമായി ശാന്തിഗിരിയിൽ ആഘോഷിക്കുന്നത്. എല്ലാവര്‍ഷവും നവംബര്‍ 5നാണ് സാംസ്കാരിക ദിനം. ആശ്രമ സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരു 1985 നവംബര്‍ 5 നാണ് ആശ്രമപ്രവര്‍ത്തനങ്ങള്‍ സംഘടനാരൂപത്തില്‍ നടത്തുന്നതിന് അനുമതി നല്‍കിയത്. 38-ാംമത് സാംസ്കാരിക ദിനമായ ഇന്ന് കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ സൂം മാധ്യമത്തിലൂടെയാണ് പരിപാടികൾ സംഘടിപ്പിച്ചിത്.

സാംസ്ക്കാരിക ദിനം: പ്രത്യേക പ്രാർത്ഥന നടന്നു

പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി രാവിലെ 6 മണിക്ക് ധ്വജം ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. സംസ്ഥാനത്തും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലും  ആശ്രമം ബ്രാഞ്ചുകളിലും സാംസ്കാരികദിനം സമുചിതമായി ആഘോഷിച്ചു. സന്ന്യാസി-സന്യാസിനിമാരുടെ നേതൃത്വത്തിൽ ധ്വജാരോഹണവും സാംസ്കാരിക കൂട്ടായ്മകളും, മെഡിക്കൽ ക്യാമ്പും നടന്നു.

Related Articles

Back to top button