IndiaLatest

ഉത്തരേന്ത്യയില്‍ അതിശൈത്യം; തണുത്ത് വിറച്ച്‌ ഡല്‍ഹി

“Manju”

ന്യൂഡല്‍ഹി: ശീതവാതം മൂലം ഡല്‍ഹി അതിശൈത്യത്തില്‍. ഇന്നലെ (ചൊവ്വ) കേന്ദ്ര കാലാവസ്ഥാ കേന്ദ്രം കണക്കാക്കിയതനുസരിച്ച്‌ ഡല്‍ഹിയിലെ താപനില 3 നും 2.5 ഡിഗ്രി സെല്‍ഷ്യന് ഇടയിലാണ്. ഉത്തരേന്ത്യയില്‍ ആകെ ബാധിച്ച ശീതവാതമാണ് ഇതിനു കാരണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡല്‍ഹിക്ക് പുറമേ ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും കടുത്ത ശൈത്യമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അടുത്ത രണ്ടു ദിവസങ്ങളില്‍ ഉത്തരേന്ത്യയിലും വടക്കുപടിഞ്ഞാറന്‍ മേഖലകളിലും താപനില 2 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴും. എന്നാല്‍ ഡിസംബര്‍ 31നു ശേഷമുള്ള മൂന്നു ദിവസങ്ങളില്‍ താപനില 3.5 ഉയരുമെന്നും കേന്ദ്ര കലാവസ്ഥാ കേന്ദ്രത്തിന്റെ ബുള്ളറ്റിന്‍ വ്യക്തമാക്കി. ഹിമാലയത്തില്‍ നിന്നുള്ള വടക്കുപടിഞ്ഞാറന്‍ ശീതവാതമാണ് ഇപ്പോഴത്തെ അതിശൈത്യത്തിനു കാരണമായി പറയുന്നത്. ഉത്തരാഖണ്ഡ്, ജമ്മു കാശ്മീര്‍, ഹിമാചല്‍‌പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ മഞ്ഞുവീഴ്ചയും അനുഭവപ്പെടുന്നുണ്ട്.
അതിശൈത്യതരംഗമാണ് മേഖലയില്‍ അനുഭവപ്പെടുന്നത് എന്ന് കേന്ദ്ര കലാവസ്ഥാ കേന്ദ്രത്തിന്റെ ബുള്ളറ്റിന്‍ പറയുന്നു. ഡല്‍ഹി, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ചത്തീസ്ഗഡ്, സൌരാഷ്ട്ര, കച്ച്‌ ഈനിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അടുത്ത രണ്ടുമൂന്നു ദിവസങ്ങളില്‍ അതിശൈത്യതരംഗമുണ്ടാകും. ബീഹാര്‍, പശ്ചിമ ബംഗാള്‍, ഓഡിഷ, ഹിമാചല്‍‌പ്രദേശ്,മധ്യപ്രദേശ്, വടക്കന്‍ ഗുജറാത്ത് എന്നിവിടങ്ങളില്‍ ഇന്ന് അതിശൈത്യതരംഗത്തിനു സാധ്യതയുണ്ട്.
പഞ്ചാബ്, ഹരിയാന, ചത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ എന്നെ സംസ്ഥാനങ്ങളില്‍ ശക്തമായ കോടയിറങ്ങാന്‍ (മഞ്ഞുമൂടല്‍) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

Related Articles

Back to top button