Latest

അഫ്ഗാൻ-താലിബാൻ കൂടിക്കാഴ്ച ഖത്തറിൽ സമാപിച്ചു

“Manju”

ദോഹ: ഖത്തറിന്റെ തലസ്ഥാന നഗരിയിൽ അഫ്ഗാൻ- താലിബാൻ നേതാക്കളുടെ കൂടിക്കാഴ്ച നടന്നു. ഉന്നത തലയോഗത്തിൽ ഖത്തറിന്റെ വിദേശകാര്യ മന്ത്രിയും പങ്കെടുത്തു. അമേരിക്കൻ സൈനിക പിന്മാറ്റം പൂർത്തിയാകുന്ന മുറയ്ക്കുള്ള ഭരണരംഗത്തെ പങ്കാളിത്തമാണ് പ്രധാനമായും രണ്ടു ദിവസത്തെ ചർച്ചകളിൽ നിറഞ്ഞു നിന്നത്. അതേസമയം താലിബാൻ പ്രവിശ്യാഭരണം പിടിക്കാനായി നടത്തുന്ന ഭീകരാക്രമണം ചർച്ചചെയ്തില്ല. പരസ്പരം നടക്കുന്ന ആക്രമങ്ങളില്ലാതാക്കാൻ വെടിനിർത്തലെന്ന ധാരണയിൽ ഇരുവിഭാഗവും എത്തിച്ചേർന്നില്ല.

‘രണ്ടുദിവസത്തെ ചർച്ചയാണ് ഇന്നലെ അവസാനിച്ചത്. അഫ്ഗാൻ മേഖലയിൽ സമാധാനം പുലരണം എന്നത് ഇരുകൂട്ടരും ഒരുപോലെ സമ്മതിച്ചു. എന്നാൽ ഇപ്പോൾ നടക്കുന്ന ആക്രമണങ്ങൾ ഇല്ലാതാക്കാൻ വെടിനിർത്തൽ തീരുമാനം ആയില്ല. അഫ്ഗാന്റെ ഭാഗത്തു നിന്നും ഹൈ കൗൺസിൽ ഫോർ നാഷണൽ റീകൺസിലിയേഷൻ വിഭാഗം മേധാവി അബ്ദുള്ള അബ്ദുള്ളയാണ് പങ്കെടുത്തത്. ഇദ്ദേഹത്തോടൊപ്പം ഏഴംഗ രാഷ്ട്രീയ നേതൃത്വവും പങ്കെടുത്തു.’ അഫ്ഗാൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ചർച്ചയിൽ നിലവിലെ ആക്രമണം ഒരു കാരണവശാലും ജനവാസമേഖലകളെ ബാധിക്കരുതെന്ന കാര്യത്തിൽ ഇരുകൂട്ടരും യോജിപ്പ് പ്രകടിപ്പിച്ചു . വിദ്യാലയങ്ങൾ, ആശുപത്രികൾ എന്നിവ ഒരു കാരണവശാലും ലക്ഷ്യമാക്കരുത്. ജനവാസ മേഖലകളിൽ സഹായങ്ങൾ എത്തിക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്നും യോഗത്തിൽ ധാരണയായി. അതേസമയം രണ്ടു ദിവസത്തെ ചർച്ചകളുടെ പശ്ചാത്തലത്തിൽ ചില താലിബാൻ ഭീകരരെ മോചിപ്പിക്കുന്നതുവരെ വെടിനിർത്താമെന്ന ധാരണ താലിബാൻ എടുത്തുവെന്നും റിപ്പോർട്ടുണ്ട്.

Related Articles

Back to top button