ErnakulamKeralaLatest

കലൂരിൽ ഇനി മുതൽ സ്ത്രീസൗഹൃദ ബസ് ഷെൽട്ടർ

“Manju”

കലൂർ ബസ് സ്റ്റാൻഡിൽ സ്ത്രീസൗഹൃദ ബസ് ഷെൽട്ടറിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമ താരവും നർത്തകിയുമായ ആശ ശരതും,ഫീഡിംഗ് റൂമിന്റെ ഉദ്ഘാടനം ഡി സി പി ജി.പൂങ്കുഴലിയും നിർവ്വഹിച്ചു.

ഹൈബി ഈഡൻ എം. പി മുൻകൈ എടുത്ത് സ്ഥാപിച്ച ഷെൽറ്ററിനുള്ളിൽ 176 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ മനോഹരമായ ഫീഡിംഗ് റൂമാണ് സജ്ജമാക്കിയിരിക്കുന്നത്. മികച്ച രീതിയിലുള്ള ഇരിപ്പിടങ്ങൾ ഇതിനകത്ത് സജ്‌ജമാക്കിയിട്ടുണ്ട്.
സി സി സി ടി വി സർവൈലൻസും ടെലിവിഷനും ഉണ്ട്. ഭിന്ന ശേഷിക്കാർക്ക് ബസ് ഷെൽട്ടറിനകത്തേക്ക് കയറാനായി ഒരു റാമ്പും തയാറാക്കിയിട്ടുണ്ട്. അവിടെയുണ്ടായിരുന്ന കിണർ ഷെൽട്ടറിനകത്ത് തന്നെ നിലനിർത്തിയിട്ടുണ്ട്. ഇതിനോട് ചേർന്ന് തന്നെയാണ് ബസ് സ്റ്റാൻഡിലെ ശുചിമുറി സൗകര്യവും.ബസ് ഷെൽട്ടറിന്റെ മുൻഭാഗം ടൈൽ വിരിച്ച് മനോഹരമാക്കിയിട്ടുണ്ട്.

ടി ജെ വിനോദ് എം.എൽ.എ, കൗൺസിലർ എം.ജി അരിസ്റ്റോട്ടിൽ തുടങ്ങിയവരും പങ്കെടുത്തു.

Related Articles

Back to top button