IndiaLatest

ആദ്യ സമ്പൂര്‍ണ സ്വകാര്യ ട്രെയിന്‍ സര്‍വീസ്‌ ഇന്നുമുതല്‍

“Manju”

 

കൊച്ചി: രാജ്യത്തെ ആദ്യ സമ്പൂര്‍ണ സ്വകാര്യ ട്രെയിന്‍ ചൊവ്വാഴ്ച കോയമ്പത്തൂരില്‍നിന്ന് സര്‍വീസ് ആരംഭിക്കും. ഈ റൂട്ടിലെ മറ്റ് ട്രെയിനുകളില്‍ 1280 രൂപയാണ് സ്ലീപ്പര്‍ ടിക്കറ്റ് നിരക്ക്. സ്വകാര്യ ട്രെയിനില്‍ 2500. തേര്‍ഡ് എസി നിരക്ക് 5000 രൂപയും (മറ്റ് ട്രെയിനുകളില്‍ 3360) സെക്കന്‍ഡ് എസി ടിക്കറ്റിന് 7000രൂപ (4820)യും ഫസ്റ്റ് എസിക്ക് 10,000 (8190) രൂപയുമാണ് നിരക്ക്. കോയമ്ബത്തൂര്‍ നോര്‍ത്ത് സ്റ്റേഷനില്‍നിന്ന് ചൊവ്വ വൈകിട്ട് ആറിന് പുറപ്പെടുന്ന ട്രെയിന്‍ വ്യാഴം രാവിലെ 7.25ന് ഷിര്‍ദിയില്‍ എത്തും.
ഇന്ത്യന്‍ റെയില്‍വേയുടെ ‘ഭാരത് ഗൗരവ് ട്രെയിന്‍’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്വകാര്യ സര്‍വീസ് ആരംഭിക്കുന്നത്. സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സഹകരണത്തോടെയാണ് യാത്ര. ട്രെയിന്‍ നിരക്ക് സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും കൂട്ടാം.

Related Articles

Back to top button