IndiaLatest

ജമ്മു കശ്മീരില്‍ ഭീകരാക്രമണം താരതമ്യേന കുറഞ്ഞെന്ന് ഡിജിപി ദില്‍ബഗ് സിംഗ്

“Manju”

സിന്ധുമോൾ. ആർ

ഡല്‍ഹി: ഈ വര്‍ഷം ജമ്മു കശ്മീരില്‍ ഭീകരാക്രമണം താരതമ്യേന കുറഞ്ഞെന്ന് ഡിജിപി ദില്‍ബഗ് സിംഗ്. ഭീകര സംഘടനയില്‍ ആളുകള്‍ ചേരുന്നുണ്ടെങ്കിലും ആക്രമണങ്ങള്‍ വലിയ രീതിയില്‍ കുറഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. 2020 അവസാനിക്കാനിരിക്കെ സുരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരില്‍ 70 ശതമാനം ഭീകരരെയും വധിക്കാനോ അറസ്റ്റ് ചെയ്യാനോ സാധിച്ചെന്ന് ദില്‍ബഗ് സിംഗ് വ്യക്തമാക്കി. ജമ്മുവിലെ കിഷ്ത്വാര്‍ ജില്ലയില്‍ ഒരു ഡസനിലധികം ഭീകരര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇവരെ ട്രാക്ക് ചെയ്ത് വരികയാണ്. പാകിസ്താന്റെ ഭാഗത്തു നിന്നും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും നുഴഞ്ഞു കയറ്റം കുറയ്ക്കാന്‍ സാധിച്ചു. കഴിഞ്ഞ മൂന്നോ നാലോ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഈ വര്‍ഷം നുഴഞ്ഞുകയറ്റം വളരെ കുറവാണെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button