KeralaLatest

അരിവിതരണം തടഞ്ഞ നടപടിക്കെതിരെ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും

“Manju”

തിരുവനന്തപുരം: സര്‍ക്കാര്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും. അരിവിതരണം തടഞ്ഞ നടപടിക്കെതിരെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. മുന്‍ഗണനേതര വിഭാഗങ്ങളുടെ സ്പെഷ്യല്‍ അരി വിതരണം ആണ് തടഞ്ഞത്.

മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് പതിനഞ്ച് രൂപക്ക് 10 കിലോ സ്‌പെഷ്യല്‍ അരി വിതരണം ചെയ്യുന്നതാണ് തടഞ്ഞത്. സ്കൂള്‍ കുട്ടികളുടെ അരിവിതരണം നേരത്തെ തുടങ്ങിയ നടപടിയാണെന്ന് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ വോട്ട് പിടിക്കാന്‍ വേണ്ടിയാണ് ഭക്ഷ്യക്കിറ്റും സാമൂഹ്യക്ഷേമ പെന്‍ഷനും ഇപ്പോള്‍ നേരത്തെ നല്‍കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം.

കിറ്റ് നേരത്തെ മാര്‍ച്ച്‌ 25 മുതല്‍ നല്‍കി തുടങ്ങാനായിരുന്നു തീരുമാനമെങ്കിലും പിന്നീട് ഇത് ഏപ്രില്‍ ഒന്നിലേക്ക് മാറ്റുകയായിരുന്നു. പ്രതിപക്ഷത്തിനെതിരെ പിണറായി വിജയന്‍ രൂക്ഷവിമര്‍ശനമാണ് നടത്തുന്നത്. പ്രതിപക്ഷത്തെ അന്നം മുടക്കികള്‍ എന്നാണ് അദ്ദേഹം വിളിച്ചത്.

 

Related Articles

Back to top button