KeralaLatest

നഷ്ടപരിഹാരം നല്‍കണം; ഹൈക്കോടതി

“Manju”

കൊച്ചി: വ്യാജ അബ്കാരി കേസില്‍ പ്രതികളാക്കി ജയിലില്‍ അടച്ച രണ്ട് പേര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്.കെട്ടിചമച്ച ചാരായ കേസില്‍ കൊല്ലം സ്വദേശികളെ രണ്ടുമാസം തടവിലിട്ട സംഭവത്തിലാണ് എക്‌സൈസിന് തിരിച്ചടി.

രണ്ട് പേര്‍ക്കും രണ്ടരലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉത്തരവ്. നഷ്ടപരിഹാരത്തുക ഉത്തരവാദികളായ എക്‌സൈസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്.

 

Related Articles

Back to top button