IndiaLatest

ഡല്‍ഹിയിലെ ഹാര്‍ലി ഡേവിഡ്​സണ്‍ ഷോറുമില്‍ വന്‍ തീപിടിത്തം

“Manju”

ഡൽഹിയിലെ ഹാർലി ഡേവിഡ് സൺ ഷോറുമിൽ വൻ തീപിടിത്തം | Major Fire Breaks Out At  Harley Davidson Showroom In Delhi, 4 Rescued | Madhyamam

ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ മോത്തി നഗറിലെ ഹാര്‍ലി ഡേവിഡ്​സണ്‍ ഷോറുമില്‍ വന്‍ തീപിടിത്തം. 2-12-2020 ശനിയാഴ്ച പുലര്‍ച്ചെയാണ്​​ തീപിടിത്തമുണ്ടായത്. നാല്​ പേരെ തീ പിടിച്ച കെട്ടിടത്തില്‍ നിന്നും രക്ഷിച്ചു. മുഹമ്മദ്​ ഷഹദാബ്​, ധീരേന്ദ്രര്‍, കിരണ്‍, റിയ എന്നിവരെയാണ്​ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ നിശാ​ ക്ലബില്‍ നിന്നും രക്ഷിച്ചത്​. കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകളിലായിരുന്നു തീപിടിച്ചത്. 25 അഗ്​നിശമന സേന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു.

ശനിയാഴ്‌ച പുലര്‍ച്ചെ 5.50 ഓടെയാണ്​ തീ നിയന്ത്രണവിധേയമാക്കിയതെന്ന്​ മുതിര്‍ന്ന ഫയര്‍ സര്‍വീസ്​ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കെട്ടിടത്തിലെ ഒന്നും രണ്ടും നിലകളില്‍ കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Related Articles

Back to top button