KeralaLatestThiruvananthapuram

ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടമായി; യുവാവ് ആത്മഹത്യ ചെയ്തു

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടമായ യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി വിനീത് ആണ് മരിച്ചത്. 28 വയസ്സായിരുന്നു. ഇയാള്‍ ഐ എസ് ആര്‍ ഓ യിലെ കരാര്‍ ജീവനക്കാരനാണ്.

ഡിസംബര്‍ 31-ാം തീയതിയാണ് വിനീതിനെ വീടിന് സമീപത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഒരു വര്‍ഷമായി വിനീത് പതിവായി ഓണ്‍ലൈന്‍ റമ്മി കളിക്കാറുണ്ടായിരുന്നു. ലോക്ക്ഡൗണ്‍ സമയത്ത് വലിയ തുകയ്ക്കാണ് റമ്മി കളിച്ചത്. തുടര്‍ന്ന് 12 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടായി. ഈ ബാധ്യത ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് തീര്‍ത്തെങ്കിലും വിനീത് വീണ്ടും ഓണ്‍ലൈന്‍ റമ്മി കളി തുടരുകയായിരുന്നു. നിലവില്‍ 20 ലക്ഷത്തോളം രൂപയുടെ കടബാധ്യത വിനീതിനുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. നേരത്തെ സാമ്പത്തികബാധ്യത രൂക്ഷമായതോടെ വീട് വിട്ടിറങ്ങിയ യുവാവിനെ പൊലീസ് കണ്ടെത്തി തിരികെ എത്തിച്ചിരുന്നു.

Related Articles

Back to top button