IndiaLatest

എഴുപതുകാരിയെ കൊച്ചുമകന്‍ തലക്കടിച്ച് കൊന്നു

“Manju”

മുംബൈ: എഴുപതുകാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 23 കാരന്‍ അറസ്റ്റില്‍. ഉമ്പര്‍വാദി സ്വദേശി ആനന്ദി ടോഖ്‌റെ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊച്ചുമകന്‍ ധരംവീര്‍ വസിയാണ് അറസ്റ്റിലായത്.

മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ധരംവീര്‍ ഭക്ഷണം കഴിക്കുന്നതിനിടെ ആനന്ദി പരാതി പറഞ്ഞത് പ്രതിയെ പ്രകോപിപ്പിച്ചു. ലഹരിക്കടിമയായ ധരംവീര്‍ ആനന്ദിയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവസമയത്ത് പ്രതി മദ്യപിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു.

 

Related Articles

Back to top button