KeralaLatest

സ്കൂള്‍ അദ്ധ്യാപകനിയമനം സംബന്ധിച്ച വ്യാജപ്രചരണങ്ങള്‍‍, ഉദ്ദ്യോഗാര്‍ത്ഥികളും രക്ഷിതാക്കളും ജാഗരൂകരായിരിക്കണം.തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ്.

“Manju”

 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മാനേജ്മെന്‍റിന്‍റെ കീ‍ഴിലുള്ള ,എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങളില്‍ ചില വ്യാജ പ്രചരണങ്ങള്‍ നടക്കുന്നതായി ബോര്‍ഡിന്‍റെ ശ്രദ്ധയില്‍പ്പെട്ടുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.എന്‍.വാസു.അധ്യാപക നിയമനം ലഭിക്കുന്നതിന് കോ‍ഴ ആവശ്യപ്പെട്ടുകൊണ്ട് ചില ആളുകള്‍ പല ഉദ്ദ്യോഗാര്‍ത്ഥികളെയും സമീപിച്ചു എന്നുള്ള വാര്‍ത്തയാണ് പ്രചരിച്ചിട്ടുള്ളത്.തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്‍റെ കീ‍ഴിലുള്ള സ്കൂളുകളിലെ അധ്യാപക നിയമനം സംബന്ധിച്ച അഭിമുഖം,ബഹുമാനപ്പെട്ട കേരള ഹൈക്കോടതി തന്നിട്ടു‍ള്ള കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് നടക്കുന്നതെന്ന് പ്രസിഡന്‍റ് വ്യക്തമാക്കി.അടിസ്ഥാന വിദ്യാഭ്യാസയോഗ്യത, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകള്‍,അധ്യാപക വൃത്തിയിലെ മുന്‍പരിചയം എന്നിവ ഓരോന്നിനും കൃത്യമായി തന്നെ മാര്‍ക്കുകള്‍ നിശ്ചയിച്ചിട്ടുള്ളതാണ്. അഭിമുഖത്തിന് 15 മാര്‍ക്ക് മാത്രമാണ് ഉള്ളത്.ഓരോ വിഷയത്തിനും പരിചയ സമ്പന്നരായ വിദഗ്ധര്‍ കൂടി അടങ്ങിയ ഇന്‍റര്‍വ്യൂ ബോര്‍ഡ് ആണ് ഇന്‍റര്‍വ്യൂ നടത്തുന്നത്.ഇത്തരത്തില്‍ തികച്ചും സുതാര്യമായി മാത്രം നടക്കുന്ന അധ്യാപക നിയമന നടപടികള്‍ക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ഏതെങ്കിലും തരത്തിലുള്ള കോ‍ഴ ആവശ്യപ്പെട്ട് കൊണ്ട് സമീപിക്കുന്നവര്‍ക്കുമെതിരെ ഉദ്ദ്യോഗാര്‍ത്ഥികളും രക്ഷിതാക്കളും ജാഗരൂകരായിരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.എന്‍.വാസു വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Related Articles

Back to top button