IndiaLatest

ഭാരത് പെട്രോളിയം കോര്‍പറേഷന്‍ സ്വകാര്യവല്‍ക്കരണം; സര്‍ക്കാര്‍ ലക്ഷ്യം കോടികള്‍

“Manju”

ന്യൂഡല്‍ഹി: ഭാരത് പെട്രോളിയം കോര്‍പറേഷന്റെ സ്വകാര്യവല്‍ക്കരണത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് കോടികള്‍. കോര്‍പറേഷന്റെ സ്വകാര്യവല്‍ക്കരണത്തില്‍ നിന്ന് 90,000 കോടി സമാഹരിക്കാനാണു സര്‍ക്കാര്‍ പദ്ധതിയിടുന്നത്. 52.98 ശതമാനം ഓഹരികള്‍ക്കായുള്ള സര്‍ക്കാരിന്റെ ടാര്‍ഗെറ്റ് വില ബിപിസിഎല്ലിന്റെ ആസ്തികളുടെ മൂല്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നാണ് ഉന്നത ഉദ്യോഗസ്ഥ വൃത്തങ്ങള്‍ അറിയിക്കുന്നത്.
സമാഹരിക്കാനുദ്ദേശിക്കുന്ന 90,000 കോടി എന്നത് ബിപിസിഎല്‍ സ്റ്റോക്ക് ട്രേഡ് ചെയ്യുന്ന മൂല്യനിര്‍ണ്ണയത്തിന്റെ ഇരട്ടിയായി വരും. ബിപിസിഎല്‍ മൂല്യനിര്‍ണ്ണയം അതിന്റെ ഓഹരി വിലയുടെ അടിസ്ഥാനത്തില്‍ മാത്രമല്ല ചെയ്യുന്നത്, ആസ്തി മൂല്യനിര്‍ണ്ണയവും സര്‍ക്കാര്‍ നോക്കേണ്ടതുണ്ട്.

Related Articles

Back to top button